ss

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായകനും നായികയുമായി അഭിനയിച്ച ചെല്ലാ അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ ആക്ഷൻ ചിത്രം ഗട്ടാ ഗുസ്തി ഡിസംബർ 2ന് തിയേറ്രറിൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ മികച്ച സ്വീകാര്യത നേടുന്നു. നേരത്തെ വിഷ്ണു വിശാലിനെ നായകനാക്കി സിലുക്കുവാർപെട്ടി സിങ്കം എന്ന ഹിറ്റ് ചിത്രം ചെല്ലാ അയ്യാവു സംവിധാനം ചെയ്തിട്ടുണ്ട് . ഹരീഷ് പേരടി, കരുണാസ്, മുനീഷ് കാന്ത്, കിംഗ്സ്ലി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ഗട്ടാ ഗുസ്തിയിലെ മറ്റ് അഭിനേതാക്കൾ. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും , റിച്ചാർഡ് എം നാഥൻ ഛായ ഗ്രഹണവും നിർവഹിക്കുന്നു. തെലുങ്ക് താരം രവി തേജ, വിഷ്ണു വിശാൽ എന്നിവർ ചേർന്ന് ആർ .ടി ടീം വർക്സിന്റെയും വി വി സ്റ്റുഡിയോസിന്റെയും ബാനറിൽ ആണ് നിർമാണം. മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ വിതരണം.