nasa

വാഷിംഗ്ടൺ:കഴിഞ്ഞയാഴ്ച വിക്ഷേപിച്ച നാസയുടെ ആർട്ടെമിസ് ബഹിരാകാശ വിജയകരമായി ലക്ഷ്യ സ്ഥാനത്തെത്തി. ചന്ദ്രോപരിതലത്തിൽ നിന്ന് 130 കിലോമീറ്റർ മുകളിലെത്തിയ ഓറിയോൺ ക്യാപ്സ്യൂൾ വലിയ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ചന്ദ്രനിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാൽ ഇന്ത്യൻ സമയം വൈകിട്ട് 6:14 മുതൽ 34 മിനിട്ട് നേരത്തേയ്ക്ക് പേടകവുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതുവരെ ദൗത്യം 'പ്രതീക്ഷകൾക്കപ്പുറമാണ്' എന്ന് നാസ അറിയിച്ചു.
230,000 മൈൽ അകലെ നിന്ന് ഒരു 'ഇളം നീല ഡോട്ട്' പോലെ വളരെ ചെറുതായി കാണപ്പെടുന്ന ഭൂമിയുടെ ചിത്രങ്ങളും പേടകം അയച്ചു.
നിങ്ങൾ വളരെക്കാലമായി ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന ദിവസങ്ങളിൽ ഒന്നാണിത്. ഭൂമി ചന്ദ്രന്റെ പുറകിൽ നിൽക്കുന്നത് ഞങ്ങൾ കണ്ടു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള പേടകം ഏതാനും വർഷങ്ങൾക്കുള്ളിൽ ചന്ദ്രനിലെത്തും. ഇതൊരു ഗെയിം ചേഞ്ചറാണ്. നാസ ഫ്‌ളൈറ്റ് ഡയറക്ടർ സെബുലോൺ സ്‌കോവിൽ പറഞ്ഞു.
ശനിയാഴ്ച ഓറിയോണിന്റെ ചില സെൽഫികളും നാസ പങ്കുവച്ചിരുന്നു.
അരനൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഒരു സ്‌പേസ് ക്യാപ്സ്യൂൾ ചന്ദ്രനിൽ ഭ്രമണം പൂർത്തിയാക്കുന്നത്. ഭാവിയിൽ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രറിൽ എത്തിക്കുന്നതിന്റെ മുന്നോടിയായി നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനത്തയും ഓറിയോൺ ബഹിരാകാശ പേടകത്തിനേയും രൂപകല്പന ചെയ്ത ദൗത്യമാണ് ആർട്ടെമിസ് ക. ഈ ദൗത്യം വിജയിച്ചാൽ, 2024ൽ ആർട്ടെമിസ് ക ചന്ദ്രനുചുറ്റും മനുഷ്യയാത്ര നടത്തുന്നതിന് ആർട്ടെമിസ് കക വിക്ഷേപിക്കും. ചന്ദ്രനിൽ കാലു കുത്തുന്ന ആദ്യ സ്ത്രീയും ആദ്യ കറുത്ത വർഗക്കാരനും ഈ ദൗത്യത്തിലായിരിക്കും.

ആർട്ടെമിസ് വിക്ഷേപണം മനുഷ്യ ബഹിരാകാശ യാത്രയുടെ ചരിത്ര ദിവസമാണെന്ന് ഓറിയോൺ പ്രോഗ്രാം മാനേജർ ഹോവാർഡ് ഹു പറഞ്ഞു.യുണൈറ്റഡ് സ്റ്റേറ്റ്സിന് മാത്രമല്ല, ലോകത്തിന് വേണ്ടി ദീർഘകാലത്തേയ്ക്കുള്ള ബഹിരാകാശ പര്യവേഷണത്തിലേക്ക് ഞങ്ങൾ എടുക്കുന്ന ആദ്യ ചുവടുവയ്പ്പാണിത്. നാസയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ദിവസമാണ്. മനുഷ്യ ബഹിരാകാശ യാത്രയേയും ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണത്തേയും ഇഷ്ടപ്പെടുന്ന എല്ലാ ആളുകൾക്കും ഒരു ചരിത്രദിനമാണ്.