
കാന്താര 400 കോടി ക്ളബിൽ ഇടം നേടി. 16 കോടി മുടക്കി നിർമിച്ച ചിത്രത്തിന്റെ ആഗോള കളക് ഷനാണിത്. കേരളത്തിൽനിന്ന് 19 കോടിയാണ് നേടിയത്. കേരളത്തിൽ ചിത്രം 50 ദിവസം പൂർത്തിയാക്കിയിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ വടക്കൻ കേരളത്തിൽനിന്നാണ്. സെപ്തംബർ 30ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ കന്നട പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടി ക്ളബിൽ എത്തിയിരുന്നു. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് വിതരണം. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകൻ. പരമ്പരാഗത നൃത്തമായ ഭൂതകോലത്തെ ചുറ്റിപ്പറ്റിയുള്ള ആക്‌ഷൻ ത്രില്ലറായ കാന്താര കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ഒരുക്കിയത്.