
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ പൂർത്തിയായി.  കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെയും ജ്യോതികയുടെയും രംഗങ്ങൾ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ സൂര്യ അതിഥിയായി എത്തിയത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 12 വർഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമാണ്. മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായാണ് ഒരുമിക്കുന്നത്.റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ രചന ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്.ഛായാഗ്രഹണം : സാലു കെ. തോമസ്, ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം. പി. ആർ. ഒ : പ്രതീഷ് ശേഖർ.
Image Filename Caption