
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അട്ടിമറി. വമ്പൻമാരായ അർജന്റീനയെ പരാജയപ്പെടുത്തി സൗദി അറേബ്യ (2-1 ) വിജയം നേടി. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിൽ എത്തിയ അർജന്റീനയ്‌ക്കെതിരെ സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിട്ടിനിടെ രണ്ടു ഗോൾ തിരിച്ചു. മറുപടിയായി അർജന്റീനയ്ക്ക് ഒരു ഗോൾ പോലും നേടാനാകാതെ പ്രതിരോധിച്ച് സൗദി വിജയം നേടുകയായിരുന്നു. അർജന്റീനയുടെ വിജയത്തിനായി കാത്തിരുന്ന ആരാധക ലക്ഷങ്ങളെ ഇത് കണ്ണീരിലാഴ്ത്തി.
സാല അൽ ഷെഹ്, സാലെം അൽ ഡവ്സാരി എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയുടെ മൂന്നു ഗോളുകളും ഓഫ്സെെഡ് കെണിയിൽ കുരുക്കിയ സൗദി രണ്ടാം പകുതിയിൽ ലീഡ് സ്വന്തമാക്കുകയായിരുന്നു.
Pics that go hard 📸 pic.twitter.com/yLq4KUZKR2
— FIFA World Cup (@FIFAWorldCup) November 22, 2022