arr

പഴുതുകളില്ലാത്ത പ്രതിരോധം +തകർപ്പൻ ആക്രമണം +സൂപ്പർ ഗോളി = സൗദിയുടെ ഇതിഹാസവിജയം

ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ 2-1ന് അട്ടിമറിച്ച് സൗദി അറേബ്യ

ദോ​ഹ​ ​:​ ​കി​രീ​ട​സ്വ​പ്നം​ ​ക​ണ്ടി​രു​ന്ന​ ​ആ​രാ​ധ​ക​രു​ടെ​ ​ച​ങ്കി​ൽ​ ​തീ​ ​കോ​രി​യി​ട്ട് ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ത​ന്നെ​ ​ഞെ​ട്ടി​ക്കു​ന്ന​ ​തോ​ൽ​വി​ ​ഏ​റ്റു​വാ​ങ്ങി​ ​അ​ർ​ജ​ന്റീ​ന.​ ​ഇ​ന്ന​ലെ​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് ​അ​ർ​ജ​ന്റീ​ന​യെ​ ​അ​ട്ടി​മ​റി​ച്ച​ ​സൗ​ദി​ ​അ​റേ​ബ്യ​ ​സ്വ​ന്ത​മാ​ക്കി​യ​ത് ​ത​ങ്ങ​ളു​ടെ​ ​വി​ദൂ​ര​സ്വ​പ്ന​ങ്ങ​ളി​ൽ​പോ​ലു​മി​ല്ലാ​തി​രു​ന്ന​ ​അ​ത്ഭു​ത​ ​വി​ജ​യ​മാ​ണ്.
ആ​ദ്യ​ ​പ​കു​തി​യു​ടെ​ ​പ​ത്താം​ ​മി​നി​ട്ടി​ൽ​ ​പ​ത്താം​ ​ന​മ്പ​ർ​ ​കു​പ്പാ​യ​ക്കാ​ര​ൻ​ ​ല​യ​ണ​ൽ​ ​മെ​സി​യു​‌​ടെ​ ​പെ​നാ​ൽ​റ്റി​യി​ൽ​ ​നി​ന്ന് ​മു​ന്നി​ലെ​ത്തി​യി​രു​ന്ന​ ​അ​ർ​ജ​ന്റീ​ന​യെ​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​തു​ട​ക്ക​ത്തി​ൽ​ ​അ​ഞ്ചു​മി​നി​ട്ടി​ന്റെ​ ​ഇ​ട​വേ​ള​യി​ൽ​ ​നേ​ടി​യ​ ​ര​ണ്ടു​ഗോ​ളു​ക​ളു​ടെ​ ​മി​ക​വി​ലാ​ണ് ​സൗ​ദി​ ​കീ​ഴ​ട​ക്കി​യ​ത്.​ ​എ​തി​രാ​ളി​ക​ളെ​ ​അ​ല​സ​ത​യോ​ടെ​ ​ക​ണ്ട​ ​അ​ർ​ജ​ന്റീ​ന​ ​പ്ര​തി​രോ​ധ​ത്തി​ൽ​ ​വ​രു​ത്തി​യ​ ​പാ​ളി​ച്ച​ക​ളെ​ ​മു​ത​ലെ​‌​ടു​ത്ത് 48​-ാം​ ​മി​നി​ട്ടി​ൽ​ ​സാ​ലേ​ ​അ​ൽ​ഷെ​ഹ്‌​രി​യും​ 53​-ാം​ ​മി​നി​ട്ടി​ൽ​ ​സ​ലിം​ ​അ​ൽ​ ​ദ​വാ​സി​രി​യു​മാ​ണ് ​മെ​സി​യു​‌​ടെ​യും​ ​സം​ഘ​ത്തി​ന്റെ​യും​ ​നെ​ഞ്ചി​ലേ​ക്ക് ​നി​റ​യൊ​ഴി​ച്ച​ത്.​ആ​ദ്യ​പ​കു​തി​യി​ൽ​ ​മൂ​ന്ന് ​ത​വ​ണ​കൂ​ടി​ ​അ​ർ​ജ​ന്റീ​ന​ ​സൗ​ദി​ ​വ​ല​കു​ലു​ക്കി​യി​രു​ന്നെ​ങ്കി​ലും​ ​അ​തെ​ല്ലാം​ ​ഓ​ഫ് ​സൈ​ഡാ​യ​ത് ​തി​രി​ച്ച​ടി​യാ​യി.
36​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​അ​ർ​ജ​ന്റീ​ന​ ​തോ​ൽ​ക്കു​ന്ന​ത്.​ 2019​ലെ​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​സെ​മി​യി​ൽ​ ​ബ്ര​സീ​ലി​നോ​ടാ​യി​രു​ന്നു​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ഇ​തി​നു​മു​മ്പു​ള്ള​ ​തോ​ൽ​വി. ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​മെ​ക്സി​ക്കോ​യ്ക്ക് ​എ​തി​രെ​യാ​ണ് ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​അ​ടു​ത്ത​ ​മ​ത്സ​രം.

അർജന്റീനയ്ക്ക് അടിതെറ്റിയത് ഇങ്ങനെ

1. ആദ്യ പകുതിയിൽ പുറത്തെടുത്ത മികച്ച പ്രതിരോധമാണ് സൗദിയുടെ വിജയത്തിന് അടിത്തറയിട്ടത്.

2. മദ്ധ്യനിരയ്ക്ക് അല്പം പിന്നിലായി ചുവടുറപ്പിച്ച സൗദി പ്രതിരോധസംഘം മെസിയടക്കമുള്ള അർജന്റീനക്കാരെ മുന്നോട്ടുകയറാൻ അനുവദിച്ചില്ല.

3. സൗദിയു‌ടെ ഡിഫൻസ് ഭേദിച്ച് മുന്നോട്ടുകയറിയപ്പോഴൊക്കെ ഒാഫ്സൈഡ് കെണികളിൽ അകപ്പെടുകയും ചെയ്തു.

4. സൗദി രണ്ടാം പകുതിയിലും പ്രതിരോധക്കളി തുടരുമെന്ന് കരുതിയിറങ്ങിയത് അർജന്റീനയ്ക്ക് വിനയായി. തുടക്കത്തിൽത്തന്നെ അക്രമിക്കാൻ കിട്ടിയ അവസരങ്ങൾ സൗദി മുതലാക്കി

5.ലീഡ് നേടിയശേഷം പ്രതിരോധം വീണ്ടും മുറുക്കിയതും ഗോളി അൽ ഒവൈസ് അഭൂതപൂർവമായ മികവ് പുറത്തെടുത്തതും സൗദിക്ക് വിജയമൊരുക്കി.

സൗദി ഗോളി,അടിപൊളിയാണ്

ഗോളുകൾ നേടിയ അൽഷെഹ്‌രിയെയും ദവാസിരിയെയും പോലെതന്നെഗോളി അൽ ഒവൈസിനോടും ഈ വിജയത്തിന് സൗദി കടപ്പെട്ടിരിക്കുന്നു . രണ്ടാം പകുതിയിലെ അർജന്റീനാ മുന്നേറ്റങ്ങളുടെ മുഴുവൻ മുനയൊടിച്ചത് ഒവൈസാണ്. പത്തിലേറെ കിടിലൻ സേവുകളാണ് ഈ അദ്ഭുതഗോളി നടത്തിയത്.