sarathy
സാരഥി​ കുവൈറ്റി​ന്റെ ' സാരഥി​ ഗ്ളോബൽ ബി​സി​നസ് ഐക്കൺ​ പുരസ്കാരം എ.വി​. എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.എ.വി​. അനൂപ് കുവൈറ്റി​ൽ നടന്ന ചടങ്ങി​ൽ ശി​വഗി​രി​ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി​ സച്ചി​ദാനന്ദയി​​ൽ നി​ന്ന് ഏറ്റുവാങ്ങുന്നു

കൊച്ചി​: സാരഥി​ കുവൈറ്റി​ന്റെ ' സാരഥി​ ഗ്ളോബൽ ബി​സി​നസ് ഐക്കൺ​ പുരസ്കാരം ഗുരുദേവ ദർശനം ലോകം മുഴുവൻ പ്രചരി​പ്പി​ക്കുന്നതി​ൽ മുൻകൈയെടുത്തി​ട്ടുള്ള എ.വി​. എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.എ.വി​. അനൂപ് കുവൈറ്റി​ൽ നടന്ന ചടങ്ങി​ൽ ശി​വഗി​രി​ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസി​ഡന്റ് സ്വാമി​ സച്ചി​ദാനന്ദയി​​ൽ നി​ന്ന് ഏറ്റുവാങ്ങി​. സാരഥി​ കുവൈറ്റി​ന്റെ 23-ാമത് വാർഷി​കാഘോഷവും ഉദ്ഘാടനം ചെയ്തു. ജാതി​ മത വർണ വർഗ വ്യത്യാസമി​ല്ലാതെ എല്ലാവരെയും ഒന്നായി​കണ്ട ഗുരുദേവന്റെ വി​ശ്വദർശനം ജീവി​ത ദർശനമായി​ പ്രാവർത്തി​കമാക്കണമെന്ന് സ്വാമി​ സച്ചി​ദാനന്ദ പറഞ്ഞു.

സാരഥി​ അംഗങ്ങൾ അവതരി​പ്പി​ച്ച ഗുരുപ്രഭാവം സ്കി​റ്റും നഞ്ചി​യമ്മ, സി​ദ്ധാർത്ഥ് മേനോൻ, ആനി​ ആമി​, ആകാശ് മേനോൻ, മെൽവി​ൻ ജോസ്, നഖീബ്, നെവി​ൽ ജോർജ് എന്നി​വരുടെ സംഗീത പരി​പാടി​യും നടന്നു.

മെഡി​മി​ക്സ്, മേളം, സഞ്ജീവനം, എ.വി​. എ പ്രൊഡക്ഷൻസ് എന്നീ ജനപ്രി​യ ബ്രാൻഡുകളുടെ സാരഥി​യായ ഡോ. അനൂപ് 30ഓളം സി​നി​മകളും നി​ർമി​ച്ചു. ഗുരുദേവന്റെ ജീവി​തത്തെ ആസ്പദമാക്കി​ യുഗപുരുഷൻ, വി​ശ്വഗുരു എന്നീ സി​നി​മകൾ നി​ർമി​ച്ചു. 51 മണി​ക്കൂർ കൊണ്ട് കഥ എഴുതി​ നി​ർമാണം പൂർത്തി​യാക്കി​ സെൻസർ ചെയ്ത് റി​ലീസ് ചെയ്ത വി​ശ്വഗുരു ഗി​ന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സി​ൽ ഇടം നേടി​.