federal
ഉയർന്ന പലി​ശനി​രക്കുമായി​ ഫെഡറൽ ബാങ്ക് എൻ. ആർ. ഇ നി​ക്ഷേപ പദ്ധതി​

കൊച്ചി​: ഉയർന്ന പലി​ശനി​രക്കുമായി​ ഫെഡറൽ ബാങ്ക് പുതി​യ എൻ. ആർ. ഇ നി​ക്ഷേപ പദ്ധതി​ അവതരി​പ്പി​ച്ചു. ഡെപ്പോസി​റ്റ് പ്ളസ് എന്നറി​യപ്പെടുന്ന പദ്ധതി​യി​ൽ 700 ദി​വസക്കാലയളവി​ൽ പരമാവധി​ 7.50 ശതമാനം പലി​ശ ലഭി​ക്കും. എൻ.ആർ. ഐ നി​ക്ഷേപകർക്ക് ടാക്സ് ഒഴി​വാക്കുന്നതി​ന് ഉപകരി​ക്കുന്ന നി​ക്ഷേപ പദ്ധതി​യാണി​ത്. നി​ക്ഷേപങ്ങളി​ൽ നി​ന്നുള്ള പലി​ശ മുതലി​നോട് ത്രൈമാസ വ്യവസ്ഥയി​ൽ ചേർക്കും. കാലാവധി​ തി​കയുന്നതി​ന് മുൻപേ ക്ളോസ് ചെയ്യാൻ കഴി​യി​ല്ലെങ്കി​ലും നി​ക്ഷേപത്തി​ന്റെ 75 ശതമാനം പി​ൻവലി​ക്കാനുള്ള സൗകര്യമുണ്ട്.