bill-gates

ആഗോളതലത്തിൽ തന്നെ യാതൊരു മുഖവുരയും ആവശ്യമില്ലാത്ത പേരുകളിലൊന്നാണെന്ന് ബിൽ ഗേറ്റ്സ്. ശതകോടീശ്വരനായ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ എല്ലാവരിലേയ്ക്കും അറിയപ്പെടത്തക്കവണ്ണം സ്വീകാര്യനായതിന് പിന്നിൽ പല കാരണങ്ങളുണ്ട്. തന്റെ ബൃഹത്തായ സമ്പാദ്യത്തിൽ നിന്നും അദ്ദേഹം വലിയൊരു പങ്ക് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെയ്ക്കാറുണ്ട്. ആഗോളതലത്തിലെ വാക്സിൻ നിർമ്മാണത്തിലും പ്രധാന പങ്ക് ബിൽ ഗേറ്റ്സ് വഹിക്കുന്നുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം കഴിഞ്ഞ ദിവസം താൻ കടന്ന് പോയ വിചിത്രമായ അനുഭവത്തെക്കുറിച്ച് നടത്തിയ പരാമർശം കേട്ട് ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം.

വർഷങ്ങളായി താൻ പലതരത്തിലുള്ള വിചിത്രമായ സംഭവങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്. അമേരിക്കൻ ടെലിവിഷൻ അവതാരകനായ ജിമ്മി ഫാലോണൊപ്പം മലമൂത്രത്തിൽ നിന്നുണ്ടാക്കിയ വെള്ളം കുടിച്ചിട്ടുണ്ട്. കൈയിൽ മനുഷ്യ വിസർജ്യവുമായി വേദിയിലെത്തിയിട്ടുണ്ട്. കൂടാതെ ശൗചാലയത്തിൽ നിന്നുള്ള ദുർഗന്ധവും നേരിട്ട് അനുഭവിച്ചിട്ടുണ്ട് എന്നതായിരുന്നു ബിൽ ഗേറ്റ്സിന്റെ പരാമർശം. ഇത് പുറത്ത് വന്നതിന് പിന്നാലെ ബിൽ ഗേറ്റ്സ് പറഞ്ഞ കാര്യങ്ങളുടെ ശരിയായ പശ്ചാത്തലം അറിയാത്ത പലരും അമ്പരന്നു.

നവംബർ മാസത്തിൽ ആചരിച്ച് വരുന്ന ലോക ടോയ്‌ലറ്റ് ദിനത്തോടനുബന്ധിച്ചായിരുന്നു ബിൽ ഗേറ്റ്സ് പരാമർശം നടത്തിയത്. ബിൽ ഗേറ്റ്സിന് കീഴിലെ 'ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍' വർഷങ്ങളായി ശുചിത്വപൂർണമായ ടോയ്‌ലറ്റുകൾ നിർമിക്കുന്നതിനായി പരിശ്രമം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായ കാര്യങ്ങളെക്കുറിച്ചായിരുന്നു ലോക ജനസംഖ്യയിലെ വർധനവുമായി കൂട്ടിച്ചേർത്ത് ബിൽ ഗേറ്റ്സ് പരാമർശിച്ചത്.

മലമൂത്ര വിസർജ്യങ്ങൾ മലിനീകരണമുണ്ടാക്കാതെ നിർമാർജനം ചെയ്യുന്നതിനായി, മനുഷ്യ വിസർജ്യം വെള്ളവും വൈദ്യുതിയുമായി മാറ്റുന്ന യന്ത്രമായ ഓമ്നിപ്രോസസറിന്റെ പ്രചരണത്തിനായി ബിൽ ഗേറ്റ്സ് വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി വിസർജ്യത്തിൽ നിന്നും ഉത്പാദിപ്പിച്ച വെള്ളം കുടിക്കാൻ ബിൽ ഗേറ്റ്സ് , ജിമ്മി ഫാലോണെ പ്രേരിപ്പിച്ചിരുന്നു. കൂടാതെ 2018-ൽ ബീജിംഗിൽ നടന്ന 'റീ ഇൻവെന്റഡ് ടോയ്‌ലറ്റ് എക്സ്പോയിൽ' ഒരു ബീക്കറിൽ മലവുമായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവങ്ങളെ ആസ്പദമാക്കി ബിൽഗേറ്റ്സ് നടത്തിയ പരാമർശങ്ങളായിരുന്നു ആളുകളെ കുഴപ്പിച്ചത്.

In order to solve our world’s sanitation crisis, we need smarter toilets that don’t rely on sewage systems and prevent the spread of diseases. #WorldToiletDay https://t.co/gbp9F0GxlE

— Bill Gates (@BillGates) November 19, 2022