തിരുവനന്തപുരം: സി.പി.ഐ ജില്ലാ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായി പള്ളിച്ചൽ വിജയനെയും കെ.എസ്.അരുണിനെയും ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു.എ.എം റൈസാണ് ട്രഷറർ.മാങ്കോട് രാധാകൃഷ്ണൻ,പള്ളിച്ചൽ വിജയൻ,വി.പി.ഉണ്ണികൃഷ്ണൻ,അരുൺ കെ.എസ്,മീനാങ്കൽ കുമാർ,മനോജ്.ബി.ഇടമന,പി. എസ്.ഷൗക്കത്ത്,അഡ്വ.രാഖി രവികുമാർ,വിളപ്പിൽ രാധാകൃഷ്ണൻ,എ.എസ്.ആനന്ദകുമാർ,കെ.എസ്.മധുസൂദനൻ നായർ,വെങ്ങാനൂർ ബ്രൈറ്റ്, പി.കെ.രാജു,എ.എം.റൈസ്,വി.ശശി എംഎ.ൽ.എ,എൻ.ഭാസുരാംഗൻ,കെ.പി. ഗോപകുമാർ,കെ.ദേവകി തുടങ്ങി 18 അംഗ ജില്ലാ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.സോളമൻ വെട്ടുകാട് സ്ഥിരം ക്ഷണിതാവാണ്.