auto

മാന്നാർ : പരുമലക്കടവ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവർ മാന്നാർ കുരട്ടിശ്ശേരി പുത്തൂർവീട്ടിൽ നൗഫലിന്റെ സത്യസന്ധതയിൽ പാണ്ടനാട് തോണ്ടുപള്ളത്ത് ജോൺസന് തിരികെ കിട്ടിയത് വിലപ്പെട്ട രേഖകളും പണവും. ഓട്ടോയിൽ പോകുമ്പോൾ മാന്നാർ പഞ്ചായത്ത് ഓഫീസിനു സമീപം റോഡിൽ നിന്നുമാണ് 10,500 രൂപയും എ.ടി.എം കാർഡുകളും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് നൗഫലിന് ലഭിച്ചത്. ഉടൻതന്നെ അവയെല്ലാം നൗഫൽ മാന്നാർ പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു.

പഴ്സിനുള്ളിൽ ഉണ്ടായിരുന്ന ഒ.പി ടിക്കറ്റിലെ ആശുപത്രിയിൽ വിളിച്ച് ഉടമയുടെ നമ്പർ വാങ്ങി മാന്നാർ പൊലീസ് വിവരം അറിയിച്ചു. പൊലീസ് വിളിച്ചു പറയുമ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം ജോൺസൺ അറിഞ്ഞത്. തുടർന്ന് സ്റ്റേഷനിൽ എത്തിയ ജോൺസണ് എസ്.എച്ച്.ഒ ജോസ് മാത്യു, സിവിൽ പൊലിസ് ഓഫീസർ പ്രദീപ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നൗഫൽ പഴ്സ് കൈമാറി.