wc

ദോഹ: നിലവിലെ ലോകകപ്പ് ചാംമ്പ്യൻമാരായ ഫ്രാൻസിനെതിരെ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ മുന്നേറി ഓസ്ട്രേലിയ. ലോക ഫുട്ബാൾ റാങ്കിംഗിൽ നാലാം സ്ഥാനക്കാരായ ഫ്രഞ്ച് പടയ്ക്കെതിരെ മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ക്രേഗ് ഗുഡ്‌വിനാണ് ഗോൾ വല ചലിപ്പിച്ചത്. എൻകുൻകു, പോൾ പോഗ്ബ, കിംബെപെ, എൻഗോളോ കാന്റെ, കരിം ബെൻസമേ എന്നീ സൂപ്പർ താരങ്ങളില്ലാതെ കളിക്കളത്തിലിറങ്ങിയ ഫ്രാൻസ് ഗോൾ നേട്ടത്തിൽ ഒന്ന് പതറിയെങ്കിലും ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കി. മത്സരത്തിന്റെ 27-ാം മിനിറ്റിൽ അഡ്രിയാന്‍ റാബിയോട്ടിലൂടെയായിരുന്നു ഫ്രാൻസ് തിരിച്ചടിച്ചത്. 32-ാം മിനിറ്റിൽ ഒലിവർ ജിറൂദ് ഫ്രാൻസിനായി വീണ്ടും ഗോൾ വല ചലിപ്പിച്ചതോടെ ആദ്യ പകുതിയിൽ ഫ്രഞ്ച് പട 2-1 എന്ന നിലയിൽ മുന്നിലെത്തി.