accident

കൊച്ചി: പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചുകയറി ഒരാൾ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി ജിനേഷ് (38) ആണ് മരിച്ചത്. മൂവാറ്റുപുഴ- പെരുമ്പാവൂർ റോഡിലുള്ള മണ്ണൂരിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.

കുട്ടിയുൾപ്പെടെ നാലുപേർ കാറിൽ ഉണ്ടായിരുന്നു. ജിനേഷിന്റെ ഭാര്യ അഞ്ജു, മകൻ, ജിനീഷിന്റെ മാതാവ് കോമളവല്ലി എന്നിവർക്കും ജിനേഷിന്റെ ബന്ധു രാജേഷിനും ഗുരുതരമായി പരിക്കേറ്റു ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരുമാങ്കായിയിൽ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. എം.സി റോഡിൽ ഭാരത് പെട്രോളിയം പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് എതിർദിശയിൽ നിന്ന് വന്ന ആൾട്ടോ കാർ ഇടിച്ചുകയറുകയായിരുന്നു.

accident

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു. നാട്ടുകാരും കുന്നത്തുനാട് പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ജിനേഷ് ഫോട്ടോ ഗ്രാഫറാണ്, കോമളവല്ലി ആശാ പ്രവർത്തകയാണ്. ജിനേഷിന് ഡ്രൈവിംഗ് പരിചയക്കുറവുള്ളതിനാലാണ് ബന്ധുവായ രാജേഷിനെ കൂടെ കൂട്ടിയതെന്നാണ് ബന്ധുക്കൾ അറിയിച്ചത്.