selfie

നേരിയ വ്യത്യാസത്തിൽ മരണത്തിന്റെ വാതിൽക്കലെത്തിയ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടാൽ ആളുകൾ ആദ്യം എന്താവും ചെയ്യുക! ഇഷ്ട ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയോ, അതല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി ഫോണിൽ സംസാരിക്കുയോ ആവും എന്നാവും നാം കരുതുക. എന്നാൽ ഈ ധാരണകളാകെ മാറ്റി മറിച്ചിരിക്കുകയാണ് വിമാനപകടത്തിൽ നിന്നും രക്ഷപ്പെട്ട ദമ്പതികൾ. ഇവരുടെ പ്രവൃത്തികണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. വിമാനാപകടത്തെ അതിജീവിച്ച ശേഷം ഇവർ ആദ്യം ചെയ്തത് ഫോണെടുത്ത് സെൽഫി എടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

Cuando la vida te da una segunda oportunidad #latam pic.twitter.com/Vd98Zu98Uo

— Enrique Varsi-Rospigliosi (@enriquevarsi) November 18, 2022


പെറുവിലെ ലിമയിലെ ജോർജ്ജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പറന്നുയരുന്നതിനിടെയാണ് വിമാനം അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചിരുന്നു. ഏഞ്ചൽ ടോറസ്, നിക്കോളാസ് സാന്താ ഗാഡിയ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരായിരുന്നു. അപകടത്തിൽ കൂട്ടിയിച്ച വിമാനം തീപിടിക്കാതിരിക്കാൻ അഗ്മിശമന സേന ഫോം ചീറ്റിയാണ് യാത്രക്കാരെ രക്ഷിച്ചത്. ഇങ്ങനെ പരിക്കുകളൊന്നും ഏൽക്കാതെ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികളാണ് അപകടത്തിൽ തകർന്ന വിമാനത്തിന്റെ മുൻപിൽ നിന്ന് സെൽഫി എടുത്ത് വൈറലായത്.