പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ബാല. തമിഴ് സിനിമകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടൻ പിന്നീട് മലയാള സിനിമയിലെത്തി കേരളത്തിലെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇപ്പോഴിതാ ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. അതിനൊപ്പം തന്റെ വ്യക്തി ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളും ബാല പറയുന്നുണ്ട്.

'എന്റെ അനുഭവം വേറെ ആർക്കും ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു. അന്ന് അച്ഛൻ പറഞ്ഞിട്ട് ഞാൻ കേട്ടില്ല. പിന്നെ ദൈവം എന്നെ തിരുത്തി എന്നിട്ടും ഞാൻ പഠിച്ചില്ല. അറിഞ്ഞോ അറിയാതെയോ അത് ഇപ്പോഴും ഒരു കുറ്റബോധമായി എന്റെ മനസിലുണ്ട്. എന്റെ കമ്മിറ്റ്‌മെന്റ് എപ്പോഴും ദൈവത്തോട് മാത്രമാണ്. മനുഷ്യരോടല്ല.'- ബാല പറഞ്ഞു.

bala