
കേന്ദ്ര സർക്കാർ ആരംഭിച്ച പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ എന്ന പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ടോ. 2019ലാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. ദമ്പതികൾക്കായി രൂപീകരിച്ച പദ്ധതിയിൽ അംഗമായാൽ ചെറിയ തവണകളടച്ച് പ്രായമാകുമ്പോൾ ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ച് ആരേയും ആശ്രയിക്കാതെ ജീവിക്കാനാവും. അത്തരം ഒരു പദ്ധതിയാണ് മോദി സർക്കാരിന്റെ 'പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ'. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായിട്ടാണ് രണ്ട് വർഷം മുമ്പ് മോദി സർക്കാർ ഈ പെൻഷൻ പദ്ധതി ആവിഷ്‌കരിച്ചത്.
പദ്ധതിയെ അറിയാം
പ്രതിമാസം 200 രൂപ നിക്ഷേപിച്ചാൽ വിവാഹിതരായ ദമ്പതികൾക്ക് 72,000 രൂപ വാർഷിക പെൻഷൻ നേടാൻ ഈ പദ്ധതി മുഖേന കഴിയും. അസംഘടിത തൊഴിലാളികൾ വഴിയോരക്കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, ഇഷ്ടിക ചൂളയിലെ തൊഴിലാളികൾ, വീട്ടുജോലിക്കാർ, അലക്കുകാർ, റിക്ഷാ തൊഴിലാളികൾ , ഭൂരഹിത തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ തുടങ്ങി പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉള്ളവരും 18 മുതൽ 40 വരെ പായമുള്ളവരുമായ വിവാഹിതർക്ക് ഈ പദ്ധതിയിൽ അംഗമാകാനാവും. എന്നാൽ ഇവർക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെയോ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയോ (ഇപിഎഫ്ഒ) പരിരക്ഷ ലഭിക്കാൻ പാടില്ല.
72000 പെൻഷൻ നേടാം
പ്രതിവർഷം 72000 പെൻഷൻ നേടാൻ പ്രതിമാസം 200 രൂപ അടയ്ക്കണം. ഒരു വർഷത്തിൽ വ്യക്തിഗത അടവായി 2400 രൂപ അടച്ചാൽ 60 വയസ് കഴിയുമ്പോൾ 72,000 രൂപ പെൻഷനായി ലഭിക്കും. പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നയാൾ മരണപ്പെട്ടാൽ ഇയാൾക്ക് ലഭിക്കുന്ന പെൻഷന്റെ 50% പങ്കാളിക്ക് ലഭിക്കും.