argentina

  1. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റെങ്കിലും അർജന്റീനയ്ക്ക് ഈ ലോകകപ്പിൽ മുന്നോട്ടുള്ള വഴി ‌അടഞ്ഞിട്ടില്ല.
  2. ഗ്രൂപ്പ് റൗണ്ടിൽ ഇനിയുളള രണ്ട് മത്സരങ്ങളിൽ വിജയിക്കുകയാണെങ്കിൽ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായോ ചിലപ്പോൾ ഒന്നാംസ്ഥാനക്കാരായോ തന്നെ പ്രീ ക്വാർട്ടറിലെത്താൻ മെസിക്കും കൂട്ടർക്കും കഴിയും.
  3. ശനിയാഴ്ച രാത്രി മെക്സിക്കോയ്ക്കും അടുത്ത ബുധനാഴ്ച രാത്രി പോളണ്ടിനും എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ.
  4. കഴിഞ്ഞ രാത്രി മെക്സിക്കോയും പോളണ്ടും ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ പിരിഞ്ഞത് മെസിപ്പടയ്ക്ക് ആശ്വാസമാണ്.
  5. സൗദി ഇനിയുള്ള മത്സരങ്ങളിൽ ജയിക്കുന്നതും അർജന്റീനയ്ക്ക് ഗുണം ചെയ്യും.

2010

ൽ ലോക ചാമ്പ്യന്മാരായ സ്പെയ്ൻ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് തോറ്റിരുന്നു.എന്നാൽ തുടർന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്.

1990

ൽ ആദ്യ മത്സരത്തിൽ കാമറൂണിനോട് തോറ്റ് തുടങ്ങിയ അർജന്റീന ഫൈനൽവരെ എത്തിയിരുന്നു.