v

ദോഹ: ചേട്ടന് എന്തെങ്കിലും പറ്റിയാൽ ചോദിക്കാൻ അനുജൻ വരുന്നത് നാട്ടിൽ സ്വാഭാവികം. ലോകകപ്പിലും ഇത്തരത്തിലൊരു സംഭവം നടന്നു. പരിക്കേറ്റ ചേട്ടന് പകരം കളിക്കാൻ അനുജൻ ഇറങ്ങി. ഫ്രാൻസ് -ഓസ്‌ട്രേലിയ മത്സരത്തിലാണ് ഫ്രാൻസ് ടീമിലെ ചേട്ടൻ ലൂക്കാസ് ഹെർണാണ്ടസിന് പരിക്കേറ്റപ്പോൾ അനിയൻ തിയോ ഹെർണാണ്ടസ് പകരമിറങ്ങിയത്. ഒൻപതാം മിനിട്ടിലാണ് ലൂക്കാസിന് കാൽമുട്ടിന് പരിക്ക് പറ്റിയത്.

രണ്ട് ഹെർണാണ്ടസുമാരും കളിക്കുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷനിലായതിനാൽ ഒരുമിച്ച് കളത്തിലുണ്ടാകാറില്ല. ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ താരമാണ് ലൂക്കാസ് . തിയോ എ.സി മിലാന്റെ താരവും.

ഇൗ ലോകകപ്പിൽ മറ്റൊരു സഹോദരങ്ങൾ കൂടി കളിക്കുന്നുണ്ട്.പക്ഷേ രണ്ട് ടീമിലാണെന്ന് മാത്രം; സ്പെയ്നിനായി നിക്കോ വില്യംസും ഘാനയ്ക്കായി ഇനാക്കി വില്യംസും.