rashida

കൊച്ചി: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ ദമ്പതിമാരിൽ ഭർത്താവ് മറ്റൊരു കേസിലും പ്രതി. തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെതിരെ ആലുവയിലാണ് വേറൊരു കേസ് രജിസ്റ്റർ ചെയ്‌തത്.

ആശുപത്രിയുടെ ആംബുലൻസും ജനറേറ്ററും തീവച്ച കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. വിവിധ ആക്രമണക്കേസുകളിലും ഇയാൾ പ്രതിയാണ്.

അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി ഇരുപത്തിമൂന്നുലക്ഷം രൂപ തട്ടിയ സംഭവത്തിൽ വ്ളോഗർ റാഷിദയും (28), ഭർത്താവ് നിഷാദും രണ്ട് ദിവസം മുമ്പാണ് അറസ്റ്റിലായത്. ഉന്നത സ്വാധീനമുള്ള കൽപകഞ്ചേരി സ്വദേശിയായ വയോധികനുമായി റഷീദ ബന്ധം സ്ഥാപിക്കുകയായിരുന്നു. എല്ലാത്തിനും സഹായം ചെയ്തതാകട്ടെ നിഷാദും. ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു വയോധികനിൽ നിന്ന് പണം വാങ്ങിയത്.