
കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും എന്തിനേറെപ്പറയുന്നു ക്യാൻസറിനെ പ്രതിരോധിക്കാൻ പോലും കേമനാണ് പപ്പായ എന്ന് നമുക്കറിയാം. ആരോഗ്യ സംരക്ഷണത്തിന് എന്നതുപോലെ സൗന്ദര്യ സംരക്ഷണത്തിനും പപ്പായ കേമൻ തന്നെയാണെന്ന് അധികമാർക്കുമറിയാത്ത കാര്യമാണ്.
വൈറ്റമി എ, ഇ, സി എന്നിവയും ബീറ്റാ കരോട്ടിൻ പോലെയുളള നിരോക്സീകാരികളും അടങ്ങിയിട്ടുള്ള പപ്പായ ചർമത്തിന്റെ ചുളിവുകളകറ്റാനും, ചർമം തിളങ്ങാനുമൊക്കെ ഏറെ സഹായകരമാണ്. ചർമത്തിലെ അഴുക്കുകൾ അകറ്റാനും ഇത് സഹായിക്കുന്നു.
നല്ല പഴുത്ത പപ്പായ പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങനീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയുക. അഴ്ചയിൽ രണ്ട് ദിവസം ഇങ്ങനെ ചെയ്താൽ നല്ല റിസൽട്ട് ലഭിക്കും.