
സോഷ്യൽ മീഡിയയിൽ ദിവസവും പലതരത്തിലുള്ള വീഡിയോകളും ചിത്രങ്ങളുമാണ് വെെറലാകുന്നത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഭവനരഹിതനായ യുവാവ് നായ്ക്കൾക്കൊപ്പം ഉറങ്ങുന്ന ചിത്രം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. യുവാവ് നടപ്പാതയിൽ ഉറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. വെയിൽ അടിക്കാതിരിക്കാൻ മുഖത്തോട് ചേർന്ന് ഒരു കുടയും സ്ഥാപിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം കുറച്ച് നായക്കളും കിടക്കുന്നത് കാണാം. 'ഈ വലിയ ലോകത്തെ ഉൾക്കൊള്ളാൻ നമ്മുടെ ഹൃദയം വലുതായിരിക്കണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Out heart has to be large enough to accommodate this big world. pic.twitter.com/LjQGYaARjR
— Susanta Nanda (@susantananda3) November 20, 2022
നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ആ യുവാവിനെ പ്രശംസിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. ചിത്രത്തിൽ നായ്ക്കളെ കൂടാതെ ഒരു പൂച്ചയെയും കാണാം. താൻ കിടക്കുന്ന തുണിയുടെ ഒരു ഭാഗം നായ്ക്കൾക്കും പൂച്ചകൾക്കുമായി കൊടുത്തിരിക്കുകയാണ് യുവാവ്.