blast

ടെൽ അവീവ്: ജെറുസലേം നഗരത്തിൽ ഇന്നലെയുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 16കാരൻ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മിനിട്ടുകളുടെ വ്യത്യാസത്തിൽ ഗിവാത് ഷൗളിലെ ഒരു ബസ് സ്‌​റ്റോപ്പിലും തിരക്കേറിയ റാമോട്ട് ജംഗ്ഷനിലുമാണ് സ്‌ഫോടനം നടന്നത്. ബസ് സ്റ്റോപ്പിലെ സ്ഫോടനത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏ​റ്റെടുത്തിട്ടില്ല. പലസ്തീന്റെ പങ്ക് സംശയിക്കുന്നതായും പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ഇസ്രയേൽ പൊലീസ് പറഞ്ഞു. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.36നായിരുന്നു ജെറുസലേമിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള ഗിവാത് ഷൗൾ ബസ് സ്റ്റോപ്പിൽ സ്ഫോടനമുണ്ടായത്. 11 മണിയ്ക്ക് റാമോട്ട് ജംഗ്ഷനിലും സ്ഫോടനമുണ്ടായി.