accident

കൊച്ചി: എറണാകുളം മലയാറ്റൂരിൽ ടിപ്പർ ലോറിയും ബെെക്കും കൂട്ടിയിടിച്ച് പ്ലസ്‌ടു വിദ്യാർത്ഥി മരിച്ചു. ബെെക്കോടിച്ച അങ്കമാലി സ്വദേശി ക്രിസ്റ്റോയാണ് മരിച്ചത്. മഞ്ഞപ്ര ഗവൺമെന്റ് സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് ക്രിസ്റ്റോ. സഹയാത്രികനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം,​ ഇന്ന് രാവിലെ പെരുമ്പാവൂരിൽ നടന്ന വാഹനാപകടത്തിലും ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചുകയറി ആയിരുന്നു അപകടം. മലപ്പുറം കോട്ടക്കൽ സ്വദേശി ജിനേഷ് (38) ആണ് മരിച്ചത്. മൂവാറ്റുപുഴ- പെരുമ്പാവൂർ റോഡിലുള്ള മണ്ണൂരിൽ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.