തിരുവനന്തപുരം:ലഹരിക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. തിരുവനന്തപുരത്ത് ഗാന്ധിപാർക്ക് മുതൽ പാളയം രക്തസാക്ഷി മണ്ഡപംവരെ തൊഴിലാളികൾ മനുഷ്യ ചങ്ങല തീർത്തു.ആദ്യ കണ്ണിയായി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണനും അവസാന കണ്ണിയായി ജില്ലാ പ്രസിഡന്റ് ആർ.രാമുവും അണിനിരന്നു.രക്തസാക്ഷി മണ്ഡപത്തിൽ നടന്ന യോഗം ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.