income-tax

ഹൈദരാബാദ്: ടി.ആർ.എസ് നേതാവും തെലങ്കാന മന്ത്രിയുമായ മല്ല റെഡ്ഡിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. റെഡ്ഡിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് പരിശോധന നടത്തിയത്. നികുതി സംബന്ധമായ രേഖകളും അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളടക്കം പരിശോധിക്കുകയാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.