farmer

ദിസ്പൂർ:അസാമിലെ കർബി ആംഗ്‌ലോങ് ജില്ലയിലെ ലഹോറിജാൻ മേഖലയിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നൂറിലേറെ വീടുകളും കടകളും കത്തിനശിച്ചു. തീ പടർന്നതിനെത്തുടർന്ന് നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേനാ യൂണിറ്റുകൾ സ്തലത്തെത്തി തീയണയ്ക്കാൻ ശ്രമിയ്ക്കുന്നു.