കോയമ്പത്തൂർ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ മുൻനിര പാദരക്ഷ നിർമ്മാതാക്കളായ വാക്കറൂ പുരുഷന്മാർക്കായി ഡിസൈൻ ചെയ്ത പുതിയ സ്പോർട്ട്‌സ് ഷൂസ് പുറത്തിറക്കി. പാദത്തിന് ശരിയായ വായൂസഞ്ചാരം ലഭിക്കുന്നതും വർണ്ണാഭവുമായ മേൽഭാഗത്തിനൊപ്പമാണ് ഉണർവേകുന്ന ഈ പുതിയ ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഇതിന്റെ പുറംസോൾ മികച്ച ഗ്രിപ്പും ബൗൺസും നൽകുന്നു.
വളരെ ശ്രദ്ധാപൂർവം ക്യുറേറ്റ് ചെയ്തിട്ടുള്ള ഷൂസിൽ കാൽകടത്തിയിടാവുന്നതും (സ്ലിപ് ഓൺ) ലേസ് കെട്ടാവുന്നതുമായ (ലേസ് അപ്) മോഡലുകളും നെയ്ത പുറംഭാഗം, കണ്ണികളുള്ള പുറംഭാഗം, പി.യു റെക്‌സിനുള്ള പുറംഭാഗം എന്നീ വൈവിദ്ധ്യമാർന്ന ഡിസൈനുകളുണ്ട്. അവ നടക്കുന്ന സമയത്തും ഓടുന്ന സമയത്തും ഉപയോഗിക്കുവാനും കാഷ്വൽ, ജീൻസ് വസ്ത്രങ്ങൾക്കൊപ്പം ദിവസംമുഴുവൻ ധരിക്കുവാനും ഏറെ അനുയോജ്യമാണ്. 50ൽ പരം പുതിയ ഡിസൈനുകൾ 599 രൂപ മുതൽ 1499 രൂപ വരെ ലഭ്യമാകും.
''പുരുഷന്മാർക്കു വേണ്ടി പ്രത്യേകമായുള്ള പുതിയ കളക്ഷൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിസൈൻ ചെയ്തതാണ്. വാക്കറൂ സ്‌പോർട്ട്‌സ് ഷൂസ് മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്, അത് നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കുതകന്ന ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് എന്ന നിലയിൽ പ്രയോജനപ്പെടുമെന്ന് വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് പറഞ്ഞു.
പുതിയ സ്പോർട്ട്സ് ഷൂ കളക്ഷൻ അടുത്തുള്ള പ്രമുഖ റീടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭിക്കും.