rajnath

സിയം റീപ്പ് : അതിർത്തി കടന്നുള്ള ഭീകരത ലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ ഭീഷണിയാണെന്നും അത് നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കംബോഡിയയിലെ സിയം റീപ്പ് നഗരത്തിൽ 9ാം ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പണം കൈമാറുന്നതിനും അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനും സാങ്കേതികവിദ്യകളുടെ പിന്തുണയോടെ ഭൂഖണ്ഡങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകൾ പരസ്പരബന്ധം സൃഷ്ടിച്ചിട്ടുണ്ട്. തുറന്നതും സ്വതന്ത്രവുമായ ഇൻഡോ പസഫികിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഥമ ഇന്ത്യ - ആസിയാൻ പ്രതിരോധ മന്ത്രിതല ചർച്ചയിലും അദ്ദേഹം പങ്കെടുത്തു. പ്രഥമ ഇന്ത്യ - ആസിയാൻ സമുദ്ര സൈനികാഭ്യാസം അടുത്ത മേയിൽ നടത്തിയേക്കും. യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.