
എൽ.ജി.ബി.ടി.ക്യു വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ക്യാപ്ടൻമാർ വൺ ലവ് ആംബാൻഡ് ഉപയോഗിക്കുന്നത് വിലക്കിയതുൾപ്പെടെയുള്ള ഫിഫയുടെ നയങ്ങളിൽ പ്രതിഷേധിച്ച് വായപൊത്തി ജർമനിയുടെ പ്രതിഷേധം. ജപ്പാനെതിരായ മത്സരത്തിന് മുൻപ് ടീം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ കൈകൊണ്ട് വായ പൊത്തിയാണ്. മത്സരത്തിന് മുൻപ് ജർമൻ ടീം ധരിച്ച പ്രാക്ടീസ് ജേഴ്സിയുടെ സ്ലീവുകൾ മഴവിൽ നിറത്തിലുള്ളതായിരുന്നു.