കൊച്ചി: സ്വാന്റൺസ് ക്രിക്കറ്റ് ക്ളബ് സംഘടിപ്പിക്കുന്ന എട്ടാമത് യൂണിമണി കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനവും ട്രോഫി പ്രകാശനവും നടനും നിർമാതാവുമായ വിജയ് ബാബു നിർവഹിച്ചു. സ്വാന്റൺസ് ക്രിക്കറ്റ് ക്ളബ് സ്ഥാപകൻ പരേതനായ എൻ.എസ്. കൃഷ്ണന്റെ ഭാര്യ ശ്യാമള കൃഷ്ണൻ, യൂണിമണി ഡയറക്ടർ ആൻഡ് സി. ഇ. ഒ കൃഷ്ണൻ ആർ., ഐ.സി. ഐ.സി. ഐ മുൻ ചെയർമാൻ രഞ്ജിത് വാര്യർ, സ്വാന്റൺസ് ക്രിക്കറ്റ് ക്ളബ് സെക്രട്ടറി മഹേഷ് കൃഷ്ണൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ടി, ടെലികോം, ബാങ്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ നിന്നും 24 ടീമുകൾ പങ്കെടുക്കുന്ന യൂണിമണി ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 26ന് ആരംഭിച്ച് ഡിസംബർ 11 ന് തൊടുപുഴ കെ.സി. എ ക്രിക്കറ്റ് ഗ്രൗണ്ടിൽ സമാപിക്കും.