virus

ജനീവ : അപൂർവ വൈറസായ മങ്കിപോക്സിന്റെ പേര് ' എംപോക്സ് " എന്നാക്കാൻ ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) ഒരുങ്ങുന്നതായി റിപ്പോർട്ട്. പേര് മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. മങ്കിപോക്സ് എന്ന പേര് ആഗോള തലത്തിൽ തെ​റ്റിദ്ധാരണയുണ്ടാക്കുന്നതും അപകീർത്തികരവും വിവേചനപരവുമാണെന്ന് കാട്ടി പ്രതിഷേധം ഉയർന്നിരുന്നു. ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന മങ്കിപോക്‌സ് വൈറസ് മേയ് ആദ്യം മുതൽ യൂറോപ്യൻ രാജ്യങ്ങളിലും പിന്നാലെ യു.എസ്, തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.