brazil

റിയോ ഡി ജനീറോ : കഴിഞ്ഞ മാസം നടന്ന ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവയുടെ വിജയത്തിനെതിരെ എതിരാളിയും സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റുമായ ജെയ്‌ർ ബൊൽസൊനാരോ രംഗത്ത്. ചില വോട്ടിംഗ് മെഷീനുകൾ തകരാറിലായിരുന്നെന്നും അതിലൂടെ ലഭിച്ച വോട്ടുകൾ അസാധുവാക്കണമെന്നും കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് ബൊൽസൊനാരോ പരാതി നൽകി. 50.9 ശതമാനം വോട്ട് നേടിയാണ് ലൂല വിജയിച്ചത്. 49.1 ശതമാനം വോട്ടുകൾ നേടി ബൊൽസൊനാരോ തൊട്ടുപിന്നിലെത്തിയിരുന്നു. അടുത്ത വർഷം ജനുവരി
ഒന്നിനാണ് ബ്രസീലിന്റെ 39-ാം പ്രസിഡന്റായി ലൂല അധികാരമേൽക്കുക.