aiims

ന്യൂഡൽഹി: ഡൽഹി എയിംസിൽ ഇന്നലെ രാവിലെ മുതലുണ്ടായ സെർവർ തകരാറിനു പിന്നിൽ റാൻസംവെയർ ആക്രമണമെന്ന് സംശയം. രജിസ്ട്രേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ തകരാറ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് റാൻസംവെയർ ആക്രമണമാണോ എന്ന സംശയം ഉയർന്നത്. കൂടുതൽ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയതായി ആശുപത്രി അധികൃതർ അറിയിച്ചു.