hh

ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളത്തിൽ ശ്രദ്ധ നേടിയ യുവനടിമാരിൽ ഒരാളാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിമിഷയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,​ ഈട,​ നായാട്ട്,​ ചോല,​ മാലിക്ക് എന്നീ ചിത്രങ്ങളും ശ്രദ്ധ നേടി,​ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ യാത്രകളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്.

ഇപ്പോൾ ഇതാ നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. സാരിയിൽ ഗ്ലാമറസായി ആണ് താരം എത്തിയിരിക്കുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് നിമിഷയെ വീഡിയോയിൽ കാണാനാകുന്നത്. നേരത്തെ ഇതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചത് വൈറലായിരുന്നു.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

അസാനിയ നസ്രീൻ ആണ് സ്റ്റൈലിസ്റ്റ്. വഫാറ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് അശ്വനി ഹരിദാസ്. അടുത്തിടെ ലണ്ടനിൽ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

ബിജു മേനോൻ നായകനായ ഒരു തെക്കൻ തല്ലുകേസാണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ പുതിയ പ്രൊജക്ട്.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)