case-diary-

ജയ്പുർ∙ കാട്ടിൽ വച്ച് ലൈംഗികബന്ധത്തിനിടെ അദ്ധ്യാപകനെയും യുവതിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുർമന്ത്രവാദി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്‌പുർ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്,​ സ്കൂൾ അദ്ധ്യാപകനായ രാഹുൽ മീണയും (32)​ സോനു കൻവാറിനെയുമാണ് നഗ്നരായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മറ്റു ആളുകളെ വിവാഹം കഴിച്ചവരുമാണ്. ഇവർ തമ്മിൽ വിവാഹേതര ബന്ധമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദുർമന്ത്രവാദി ഭലേഷ് ജോഷി പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

കൊല്ലപ്പെട്ട സോനുവും രാഹുലുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. ഭലേഷ് ജോഷി കഴിഞ്ഞിരനുന്ന ക്ഷേത്രത്തിൽ വച്ചാണ് ഇവർ പതിവായി കണ്ടുമുട്ടിയിരുന്നത്. ഇതിനിടെ രാഹുലിന്റെ ഭാര്യ വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ തീർക്കാനായി ജോഷിയെ സമീപിച്ചു. രാഹുലും സോനുവുമായുള്ള ബന്ധത്തെക്കുറിച്ച് ജോഷി ഭാര്യയോട് വെളിപ്പെടുത്തി. ഇതറിഞ്ഞ സോനു,​ ജോഷി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കേസുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ഇരുവരെയും കൊലപ്പെടുത്താൻ ജോഷി തീരുമാനിച്ചത്.

കൊലപാതകത്തിനായി 15 രൂപയുടെ 50 സൂപ്പർ ഗ്ലൂ ട്യൂബുകൾ വാങ്ങി ഒരു കുപ്പിയിൽ ഒഴിച്ചുവച്ചു. നവംബർ 18ന് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമെന്ന് പറഞ്ഞ് രാഹുലിനെയും സോനുവിനെയും ജോഷി വനമേഖലയിലെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വിളിപ്പിച്ചു. ഇവരുടെ പ്രശ്നങ്ങൾ മാറാൻ ഇരുവരും തമ്മിൽ കാട്ടിൽവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ജോഷി ആവശ്യപ്പെട്ടു. ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടുന്നതിനിടെ ഇവരുടെ മേൽ ജോഷി സൂപ്പർ ഗ്ലൂ ഒഴിക്കുകയായിരുന്നു. തുടർന്ന് രാഹുലിനെ കഴുത്തറുത്തും സോനുവിനെ കുത്തിയും കൊലപ്പെടുത്തി. സൂപ്പർ ഗ്ലൂവിന്റെ പശയിൽ നിന്ന് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടായിരുന്നു. ജോഷിയുടെ കൈനഖത്തിന്റെ ഇടയിൽ നിന്നും സൂപ്പർ ഗ്ലൂവിന്റെ അംശം കണ്ടെത്തി.