
ചണ്ഡിഗഡ്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതി കിസാൻ യൂണിയൻ പ്രസിഡന്റ് ജഗ്ജിത് സിംഗ് ദല്ലേവാൾ നടത്തുന്ന നിരാഹാര സമരം അഞ്ച് ദിനങ്ങൾ പിന്നിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് പഞ്ചാബിലെ ഫരീദ്കോട്ടിൽ ദല്ലേവാൾ സമരം ആരംഭിച്ചത്. ദേശീയപാതാ പദ്ധതികൾക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, പ്രതികൂല കാലാവസ്ഥയാലും കീടങ്ങളുടെ ആക്രമണത്താലുമുള്ള വിനാശത്തിന് നഷ്ടപരിഹാരം നൽകുക, കുറ്റിക്കാടുകൾ കത്തിച്ചതിന് ചുമത്തിയ പിഴ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.