beauty

ലിപ്‌സ്റ്റിക്കുകളും ലിപ് ബാമുകളും ചുണ്ടിൽ തേയ്ക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ ഇവ തുടർച്ചയായി ഉപയോഗിക്കുന്നത് ചുണ്ടുകൾ വിണ്ടുകീറാനും വരണ്ടുപോകാനും കാരണമാകാറുണ്ട്. ഇത് കൂടാതെ കാലാവസ്ഥാ മാറ്റങ്ങളും ചുണ്ടുകളുടെ സൗന്ദര്യത്തെ സാരമായി ബാധിക്കും. എന്നാൽ നഷ്ടമായ ഭംഗി വീണ്ടെടുക്കാൻ ചില മാർഗങ്ങളുണ്ട്. ചുണ്ടുകളുടെ വരൾച്ച ഇല്ലാതാക്കാനും നിറം വീണ്ടെടുക്കാനും പ്രകൃതിദത്തമായ ഈ മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ.

ചോക്ലേറ്റ് സ്‌ക്രബ്

രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു സ്പൂൺ ചോക്ലേറ്റ് പൗഡർ, ഒരു ടേബിൾ സ്പൂൺ വാനില എക്സ്ട്രാക്റ്റ്, കുറച്ച് തേൻ, രണ്ട് സ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കി ചുണ്ടിൽ വൃത്താകൃതിയിൽ പുരട്ടുക. അല്പസമയം കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ മുക്കിയെടുത്ത തുണികൊണ്ട് ചുണ്ടുകൾ വൃത്തിയാക്കാം. ആഴ്ചയിൽ രണ്ടു തവണ ഇത് ചെയ്യുക.

ഗ്രീൻ ടീ സ്‌ക്രബ്
ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടി, അര ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, അര ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് സ്‌ക്രബ് തയ്യാറാക്കുക. ഗ്രീൻ ടിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ചുണ്ടുകൾക്ക് വളരെ നല്ലതാണ്. മുഖ സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ് ഗ്രീൻ ടി.