jammu

ശ്രീനഗർ: ജമ്മു കാശ്മീരിലെ വോട്ടർ പട്ടികയിൽ പുതുതായി ചേർന്നത് ഏഴു ലക്ഷം പേർ. പ്രതീക്ഷിച്ച പുതിയ വോട്ടർമാരിൽ മൂന്നിൽ ഒന്നു പേർ പട്ടികയിലുണ്ട്. ആകെ വോട്ടർമാരിൽ 10 ശതമാനത്തിന്റെ വർദ്ധനവാണുള്ളത്. മൂന്ന് വർഷത്തിലേറെ നീണ്ട പുതിയ വോട്ടർമാരെ ചേർക്കൽ ഇന്ന് പൂർത്തിയാകും.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മേഖലയിൽ 76 ലക്ഷം വോട്ടർമാരുണ്ടായിരുന്നത്. ഇത് ഇപ്പോൾ 83 ലക്ഷമായി. അന്തിമ പട്ടിക വരുമ്പോൾ എണ്ണത്തിൽ മാറ്റമുണ്ടാകും. 2014ലാണ് ജമ്മു കാശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

90 നിയമസഭാ മണ്ഡലങ്ങളാണ് ജമ്മു കാശ്മീരിലുള്ളത്. അതേസമയം മണ്ഡല പുനർനിർണയം ബി.ജെ.പിക്ക് അനുകൂലമായാണ് നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഏകദേശം 13,000 ജീവനക്കാരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നിയോഗിച്ചിട്ടുള്ളത്.

10 ശതമാനം വർദ്ധന

 സംസ്ഥാനത്തെ പുതിയ വോട്ടർമാർ- 7 ലക്ഷം

 വർദ്ധിച്ച വോട്ടുകൾ- 10 %

 ആകെ വോട്ടർമാർ- 83 ലക്ഷം

 2019ലെ വോട്ടർമാർ- 76 ലക്ഷം

 നിയമസഭാ മണ്ഡലങ്ങൾ- 90

 ജോലിക്ക് നിയോഗിച്ച ജീവനക്കാർ- 13,000

 അവസാനം നിയമസഭാ തിരഞ്ഞടുപ്പ് നടത്ത്- 2014