delhi

ന്യൂഡൽഹി: ഡൽഹിയിലെ ജമാ മസ്ജിദിൽ പെൺകുട്ടികളുടെ പ്രവേശനത്തിന് ഏർപ്പെടുത്തിയ വിലക്ക് വിവാദങ്ങളെ തുടർന്ന് നീക്കി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സൊന അഭ്യർത്ഥന പ്രകാരമാണ് വിലക്ക് നിക്കീയത്.

പള്ളി സമുച്ചയത്തിൽ പെൺകുട്ടികൾ ഒറ്റയ്‌ക്കോ കൂട്ടമായോ പ്രവേശിക്കുന്നത് വിലക്കി ജമാ മസ്ജിദി കമ്മിറ്റി മൂന്ന് പ്രധാന പ്രവേശനകവാടങ്ങളിലും നോട്ടീസ് പതിച്ചിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നതിൽ പ്രാർഥനക്കെത്തുന്നവർക്ക് വിലക്ക് ബാധകമല്ലെന്ന് വിശദീകരണവുമായി ഷാഹി ഇമാം അഹമ്മദ് ബുഖാരി രംഗത്തെത്തിയിരുന്നു.

' ജമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ആളുകളെ പ്രാർഥനയ്ക്കായി സ്വാഗതം ചെയ്യുന്നു. എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി കാത്തിരിക്കുകയാണ്. ഇതല്ല ഈ സ്ഥലം കൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണമേർപ്പെടുത്തിയത്. പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ ആകട്ടെ, അത് ആരാധനാലയമാണ്. അവിടെ അതിനുവേണ്ടി വരുന്നതിന് ഒരു നിയന്ത്രണവുമില്ല' - ഷാഹി ഇമാം അഹമ്മദ് ബുഖാരി പറഞ്ഞു.

'സ്ത്രീകൾ ഒറ്റയ്ക്കു വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ കാണുകയും പരിസരത്ത് വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്നു. അത്തരം പ്രവൃത്തികൾ തടയാനാണു നിരോധനം. കുടുംബങ്ങൾക്കും വിവാഹിതരായ ദമ്പതികൾക്കും മസ്ജിദ് സന്ദർശിക്കുന്നതിനു യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല' എന്നും മസ്ജിദ് പി ആർ ഒ സബിയുല്ല ഖാൻ അറിയിച്ചു.

എന്നാൽ ഈ നിയന്ത്രണങ്ങൾ സ്ത്രീവിരുദ്ധതയാണെന്ന് ചുണ്ടിക്കാട്ടി പ്രമുഖർ ഉൾപ്പെടെ പ്രതിഷേധിച്ചതിനെത്തുടർന്നാണ് വിലക്ക് നീക്കിയത്. പെൺകുട്ടികൾ ഒറ്റയ്‌ക്കോ കൂട്ടമായോ പ്രവേശിക്കുന്നത് വിലക്കിയ തീരുമാനത്തെ പരസ്യമായി അപലപിച്ച് ബി ജെ പി നേതാവ് ഖുശ്ബു സുന്ദറും ഡൽഹി വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാളും രംഗത്ത് വന്നിരുന്നു.

Delhi | Jama Masjid administration issues an order, imposing a ban on the entry of girls/women coming alone or in a group.

PRO Sabiullah Khan says, "There is no restriction on girls/women coming with families, no restriction on married couples either." pic.twitter.com/V7g5OvZWnh

— ANI (@ANI) November 24, 2022

ജമാ മസ്ജിദിനുള്ളിൽ പെൺകുട്ടികൾക്ക് പ്രവേശനം വിലക്കാനുള്ള തീരുമാനം തെറ്റാണെന്നും. മസ്ജിദിലെ ഇമാമിന് നോട്ടീസ് അയയ്ക്കുമെന്നും. പെൺകുട്ടികളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അവകാശമില്ലെന്നും സ്വാതി മലിവാൾ ട്വീറ്റ് ചെയ്തിരുന്നു.

जामा मस्जिद में महिलाओं की एंट्री रोकने का फ़ैसला बिलकुल ग़लत है। जितना हक एक पुरुष को इबादत का है उतना ही एक महिला को भी। मैं जामा मस्जिद के इमाम को नोटिस जारी कर रही हूँ। इस तरह महिलाओं की एंट्री बैन करने का अधिकार किसी को नहीं है।

— Swati Maliwal (@SwatiJaiHind) November 24, 2022