bts

സോൾ: ലോക പ്രശസ്ത ദക്ഷിണ കൊറിയൻ സംഗീത ബാൻഡാണ് ബി ടി എസ്. ബാൻഡിലെ അംഗങ്ങൾ സെെനിക സേവനത്തിന് പോകാൻ ഒരുങ്ങുന്നുയെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ താരങ്ങൾ എന്ന് സെെനിക സേവനത്തിനായി പോകുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഇപ്പോൾ ഇതാ ബി ടി എസ് അംഗമായ ജിനിന്റെ സെെനിക സേവന തീയതി കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

താരത്തിന്റെ പരിശീലനം ഡിസംബർ 13ന് ആരംഭിക്കും. സെെനിക സേവനത്തിന് മുൻപ് അഞ്ച് ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് ശേഷം 18 മാസമാണ് നിർബന്ധിത സെെനിക സേവനം. ആരാധകരുടെ കണക്കുകൂട്ടൽ അനുസരിച്ച് അടുത്തമാസം 13 ന് പോകുന്ന ജിൻ 2024 ജൂൺ 13 നായിരിക്കും തിരിച്ചുവരുക.

ഡിസംബർ നാലിനാണ് ജിനിന്റെ മുപ്പതാം പിറന്നാൾ. ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് അവിടെത്തെ 18നും 28 ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ നിർബന്ധിത സെെനിക സേവനം നടത്തേണ്ടതാണ്. എന്നാൽ ബി ടി എസ് അംഗങ്ങൾ പോകുന്നത് കൊറിയയെ സാമ്പത്തികമായി തകർക്കുമെന്നതിനാൽ അവർക്ക് ഇളവ് നൽകി. 30 വയസിനുള്ളിൽ സെെനിക സേവനം നടത്തിയാൽ മതിയെന്നായിരുന്നു ഇളവ്.

weverse 221124

seokjin: there's an article out there that i hadn't planned on being published.. in any case
armys, i ask that you please refrain from coming to the training centerㅠㅠ
there will be many other people there & it could get dangerous with a big crowd
army i love you pic.twitter.com/nywBwKFy9j

— 「 claire ⁷ 」 (@btstranslation7) November 24, 2022

ജിനിന് പിന്നാലെ സുഗ,​ ജെ ഹോപ്പ്,​ ആർ എം,​ ജിമിൻ,​ വി,​ ജങ്കുക്ക് എന്നി താരങ്ങളും സെെനിക സേവനം പൂർത്തിയാക്കും.ബി ടി എസിലെ ഏഴ് അംഗങ്ങളും തങ്ങളുടെ സെെനിക സേവനം പുർത്തിയാക്കി 2025 ഓടെ തിരിച്ചെത്തു.

സെെനിക സേവനത്തിന് പോകു മുൻപ് ജിൻ ആരാധകർക്കായി ഒരു പുതിയ ഗാനം പുറത്തിറക്കിയിരുന്നു. 2023ലെ ഗ്രാമിയിൽ ഏറ്റവും മികച്ച പോപ് പെയർ, ഏറ്റവും മികച്ച മ്യൂസിക് വിഡിയോ എന്നി നോമിനേഷനുകളിൽ ഇവർ ഇടം നേടിയിട്ടുണ്ട്