ranbir-kapoor

നവംബർ ആറിനാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് ജനിക്കുന്നത്. പ്രിയപ്പെട്ട ബോളിവുഡ് ജോഡികൾക്ക് കുഞ്ഞ് പിറന്നതിനും പിന്നാലെ ആ കുട്ടിയുടെ പേരെന്തെന്ന് അറിയാനുള്ള ആഗ്രഹത്തിലായിരുന്നു ആരാധകർ.

ഇപ്പോഴിതാ കുഞ്ഞിന്റെ പേര് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. ആലിയയുടെ തൊട്ടടുത്ത് രൺബീർ കപൂർ മകളെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് 'റാഹ' എന്ന മകളുടെ പേര് കുറിച്ചിരിക്കുന്നത്. കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് താരം പങ്കുവച്ചത്.

പേരിന്റെ അർത്ഥവും ആരാണ് പേരിട്ടതെന്നും താരം വ്യക്തമായിട്ടുണ്ട്. റാഹ എന്നാൽ സന്തോഷം,​ സമാധാനം എന്നീ അർത്ഥങ്ങളാണ് പല ഭാഷകളിലായി വരുന്നതെന്നും. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് നിർദ്ദേശിച്ചതെന്നുമുള്ള അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പല ഭാഷകളിലുള്ള പേരിന്റെ അർത്ഥവും താരം കുറിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Alia Bhatt 💛 (@aliaabhatt)

ഈ വർഷം ഏപ്രിൽ 14നാണ് ആലിയയും രൺബീറും വിവാഹിതരായത്. സെപ്തംബർ ഒമ്പതിന് റീലിസ് ചെയ്ത 'ബ്രഹ്മാസ്ത്ര'എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.