
ദോഹ: അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന, അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ആഫ്രിക്കൻ പോരാളികളായ ഘാനയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് കീഴടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ.
പോർച്ചുഗലിനെ അനങ്ങാൻ അനുവദിക്കാതിരുന്ന ആദ്യ പകുതി ഗോൾരഹിതമായിരുന്നു.രണ്ടാം രണ്ടാംപകുതിയിൽ 25 മിനിട്ടിനിടെയാണ് അഞ്ചുഗോളുകളും പിറന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റിയോടെ തുടങ്ങിയ സ്കോറിംഗിന് ഒട്ടും വൈകാതെ മറുപടിയുമായി ഘാനയെത്തിയതോടെയാണ് മത്സരം ആവേശകരമായത്. രണ്ടുഗോളുകൾകൂടി നേടി തങ്ങൾ ജയിച്ചെന്നുകരുതി ക്രിസ്റ്റ്യാനോ ഉൾപ്പടെയുള്ള പ്രമുഖരെ പിൻവലിച്ച പോർച്ചുഗീസ് കോച്ച് സാന്റോസിനെ അമ്പരപ്പിച്ചായിരുന്നു ഘാനയുടെ രണ്ടാം ഗോൾ. തുടർന്ന് ഫൈനൽ വിസിൽ മുഴങ്ങുന്നതുവരെ ചങ്കിടിപ്പോടെയാണ് ലോകം മത്സരം കണ്ടത്.
ഇഞ്ചോടിഞ്ച്, അഞ്ചു ഗോളുകൾ
65-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്ക് തുടക്കമിടുന്നു.
73-ാം മിനിട്ടിൽ ആന്ദ്രേ ആയുവിലൂടെ ഘാനയുടെ തിരിച്ചടി
78-ാം മിനിട്ടിൽ യാവോ ഫെലിക്സും 80-ാം മിനിട്ടിൽ റാഫേൽ ലിയോവും ചേർന്ന് പോർച്ചുഗലിനെ 2-1ന് മുന്നിലെത്തിക്കുന്നു.
89-ാം മിനിട്ടിൽ ഒസ്മാൻ ബുക്കാരിയിലൂടെ ഘാനയുടെ രണ്ടാം ഗോൾ
5
ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമായി ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.