lottery

തിരുവനന്തപുരം: ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിലെ അച്ചടിപ്പിഴവ് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ്. BR 89 ഭാഗ്യക്കുറിയുടെ വിൽപനയ്ക്കായെത്തിയ ടിക്കറ്റുകളിലെ പിൻ വശത്തെ ഡിസെെനിൽ അനുബന്ധമായി ചേർത്തിട്ടുള്ള സമ്മാനഘടനയിൽ നാലാമത്തെ സമ്മാനത്തിൽ അവസാന അഞ്ചക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തെറ്റായി അച്ചടിച്ചിട്ടുണ്ട്. ഇത് അവസാന നാല് അക്കങ്ങൾ 72 തവണ നറുക്കെടുക്കണം എന്ന് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായിട്ടാണ് ക്രിസ്തുമസ് പുതുവത്സര ബമ്പർ പുറത്തിറങ്ങുന്നത്. 16 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കുമാണ്. 400 രൂപയാണ് ടിക്കറ്റ് വില. 2023 ജനുവരി 19 നാണ് നറുക്കെടുപ്പ്.