bala

ബാലയുടെ ഏറ്റവും പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം തീയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് താരം. 'എന്റെ മാത്രം എലിസബത്ത്' എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'എന്റെ കൂളിംഗ് ഗ്ലാസ് ഒരാൾ വന്ന് അടിച്ചുമാറ്റി. അയാളെ ആരാണെന്ന് നിങ്ങൾക്ക് കാണിച്ച് തരാം.' എന്ന് പറഞ്ഞുകൊണ്ടാണ് ബാല എലിസബത്തിനെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരുന്നത്. ശേഷം വിജയ്‌യുടെ രഞ്ജിതമേ എന്ന പാട്ടിനൊപ്പം ഇരുവരും ചുവട് വയ്ക്കുന്നു. ഇതാണ് വീഡിയോയിലുള്ളത്.

ബാലയും ഭാര്യ എലിസബത്തും വിവാഹമോചിതരായി എന്ന തരത്തിൽ നേരത്തേ വാർത്തകൾ വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ബാല തന്റെ ഭാര്യയുമൊത്തുള്ള രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എലിസബത്തിനെ സമൂഹമാദ്ധ്യമങ്ങളിൽ കാണാതായി. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.