governor

ന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടി രൂപയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതികളും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയെന്ന് ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഡൽഹിയിലെ കേരള ഹൗസിലെത്തിയാണ് ഗവർണറെ കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോളിടെക്‌നിക് കോളേജുകളിൽ എഐസിടിഇ അംഗീകരിച്ച യോഗ്യത ഇല്ലാതെ , കെഎടി ഉത്തരവ് നടപ്പാക്കാതെയും വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌ പൂഴ്ത്തിവച്ചും 250ലധികം ആളുകളാണ് സർക്കാർ പിന്തുണയോടെ വർഷങ്ങളായി ജോലി ചെയ്യുന്നത്. അവരിൽ പലരും ഇടത് യൂണിയൻ നേതാക്കളാണ് . യോഗ്യത ഇല്ലാത്തവർ പഠിപ്പിക്കുമ്പോൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പുറകോട്ട് പോകുന്നതിൽ അത്ഭുതമുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ 100 കോടി രൂപയിലധികം സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതിയും ബഹു ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ ദില്ലി കേരള ഹൗസിൽ സന്ദർശിച്ച് കൈമാറി .

പോളിടെക്‌നിക് കോളേജുകളിൽ AICTE അംഗീകരിച്ച യോഗ്യത ഇല്ലാതെ , KAT ഉത്തരവ് നടപ്പാക്കാതെയും വിജിലൻസ് അന്വേഷണ റിപ്പോർട്ട്‌ പൂഴ്ത്തിവച്ചും 250 പേരിലധികമാണ് സർക്കാർ പിന്തുണയോടെ വർഷങ്ങളായി ജോലി ചെയ്യുന്നത് . അവരിൽ പലരും ഇടത് യൂണിയൻ നേതാക്കളാണ് . യോഗ്യത ഇല്ലാത്തവർ പഠിപ്പിക്കുമ്പോൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പുറകോട്ട് പോകുന്നതിൽ അത്ഭുതമുണ്ടോ