punishment

നവാഡ (ബീഹാർ): അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് ശിക്ഷ അഞ്ച് സിറ്റപ്പുകൾ മാത്രം. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. നാട്ടുപഞ്ചായത്താണ് 'ശിക്ഷ' വിധിച്ചത്. ജനങ്ങൾക്കുമുന്നിൽ വച്ച് 'ശിക്ഷ' നടപ്പാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ചോക്ലേറ്റ് വാഗ്ദാനം ചെയ്താണ് പ്രതി കുട്ടിയെ തന്റെ കോഴി ഫാമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നാട്ടുപഞ്ചായത്തിന് മുന്നിൽ ഹാജരാക്കുകയും വിചാരണയ്ക്കൊടുവിൽ ശിക്ഷ വിധിക്കുകയുമായിരുന്നു. ബലാത്സംഗത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് വിധിച്ച പഞ്ചായത്ത് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതിന് മാത്രമാണ് ശിക്ഷ നൽകിയത്. ജനക്കൂട്ടത്തിന് മുന്നിൽ അഞ്ചുതവണ സിറ്റപ്പ് ചെയ്താൽ മതിയെന്നും പഞ്ചായത്ത് വിധിച്ചു. അപ്പോൾ തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനം ശക്തമായിട്ടുണ്ട്. പുരുഷാധിപത്യത്തിന്റെയും വളച്ചൊടിച്ച നീതിയുടെയും തെളിവാണ് സിറ്റപ്പ് ശിക്ഷ എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും ആക്ഷേപം. ഇവിടെ പൊലീസും നിയമസംവിധാനങ്ങളും ഇല്ലേയെന്നും പ്രാചീന രീതിയിലാണോ ഇപ്പോഴും ശിക്ഷ നടപ്പാക്കുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു.

നവാഡ (ബീഹാർ): അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് ശിക്ഷ അഞ്ച് സിറ്റപ്പുകൾ മാത്രം. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. നാട്ടുപഞ്ചായത്താണ് 'ശിക്ഷ' വിധിച്ചത്. ജനങ്ങൾക്കുമുന്നിൽ വച്ച് 'ശിക്ഷ' നടപ്പാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചോക്ലേറ്റ് വാഗ്ദാനം ചെയ്താണ് പ്രതി കുട്ടിയെ തന്റെ കോഴി ഫാമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നാട്ടുപഞ്ചായത്തിന് മുന്നിൽ ഹാജരാക്കുകയും വിചാരണയ്ക്കൊടുവിൽ ശിക്ഷ വിധിക്കുകയുമായിരുന്നു. ബലാത്സംഗത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് വിധിച്ച പഞ്ചായത്ത് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതിന് മാത്രമാണ് ശിക്ഷ നൽകിയത്. ജനക്കൂട്ടത്തിന് മുന്നിൽ അഞ്ചുതവണ സിറ്റപ്പ് ചെയ്താൽ മതിയെന്നും പഞ്ചായത്ത് വിധിച്ചു. അപ്പോൾ തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനം ശക്തമായിട്ടുണ്ട്. പുരുഷാധിപത്യത്തിന്റെയും വളച്ചൊടിച്ച നീതിയുടെയും തെളിവാണ് സിറ്റപ്പ് ശിക്ഷ എന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും ആക്ഷേപം. ഇവിടെ പൊലീസും നിയമസംവിധാനങ്ങളും ഇല്ലേയെന്നും പ്രാചീന രീതിയിലാണോ ഇപ്പോഴും ശിക്ഷ നടപ്പാക്കുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു.

कोई पूछे कि देश में रेप की घटनाएं रुकती क्यों नहीं तो इस घटना के बारे में बता देना कि ..
छः साल की मासूम के साथ दुष्कर्म करने वाले को पंचायत ने 5 बार उठक-बैठक की सजा सुनाई और मामला रफा दफा!
घटना बिहार के नवादा का और आरोपी का नाम अरुण पंडित है। pic.twitter.com/QCm8Ly1hix

— Prabhakar Kr Mishra (@PMishra_Journo) November 25, 2022


അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലാത്സംഗക്കേസ് ഒതുക്കാൻ ശ്രമിച്ചവരെയും പുറത്തുകൊണ്ടുവരുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല അറിയിച്ചു.