
സായ് പല്ലവിയെ നായികയാക്കില്ലെന്നും ഒപ്പം അഭിനയിക്കില്ലെന്നും തെലുങ്ക് താരം പവൻ കല്യാൺ. ഭവദീയുഡു ഭഗത് സിംഗ് എന്ന ചിത്രത്തിൽ സായ് പല്ലവിയെ നായികയാക്കുന്നതിനോട് പവൻ കല്യാൺ നോ പറഞ്ഞതായാണ് റിപ്പോർട്ട്. ഭവദീയുഡു ഭഗത് സിംഗ് എന്ന ചിത്രത്തിൽ രണ്ട് നായികമാരാണ്. ഒരു നായിക പൂജ ഹെഡ്‌ഡെയാണ്. രണ്ടാമത്തെ നായികയായി സംവിധായകൻ ഹരീഷ് ശങ്കർ സായ് പല്ലവിയുടെ പേര് പറഞ്ഞപ്പോൾ പവൻ നോ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ബോൾഡ് സീനുകൾ അവതരിപ്പിക്കാൻ സായ് പല്ലവി വിസമ്മതിക്കുന്നതാണ് കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പിൽ ഭീം നായക്കിൽ നായികയായി അഭിനയിക്കാൻ വിസമ്മതിച്ചതാണ് പവൻ കല്യാണിന്റെ പ്രകോപത്തിന് കാരണമെന്ന് കരുതുന്നവരുണ്ട്. വിജയ് ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡ് , മഹേഷ് ബാബുവിന്റെ സരിലേരു നികെവ്വരു, ചിരഞ്ജീവിയുടെ ഭാേല ശങ്കർ എന്നീ ചിത്രങ്ങൾ സായ് പല്ലവി മുൻപ് നിരസിച്ചിരുന്നു.