
സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ കഥ പറയുന്ന തൻമയി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ് ആണ് റിലീസ് ചെയ്തത്. സജി കെ. പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടീനാ ഭാട്യ, ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി.കെ. കൃഷ്ണകുമാർ, മായ കൃഷ്ണകുമാർ, നൗഫൽ ഖാൻ, ലേഖ ഭാഗ്യ, വിജയൻ ഏങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവരാണ് താരങ്ങൾ.രചന: എൻ.ആർ. സുരേഷ്‌ബാബു. ഛായാഗ്രഹണം: രതീഷ് മംഗലത്ത്.മാർക്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മായ കൃഷ്ണകുമാർ ആണ് നിർമ്മാണം. പി.ആർ.ഒ : അജയ് തുണ്ടത്തിൽ.