ss

ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് നടൻ ബാല. ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ ചിത്രം റിലീസാവുന്നതിന് മുന്നോടിയായാണ് സമൂഹ മാദ്ധ്യമത്തിൽ പുതിയ വീഡിയോ പങ്കുവച്ചത്. എന്റെ എലിസബത്ത് എന്റേത് മാത്രം എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോ പങ്കുവച്ചത്. "എന്റെ കൂളിങ് ഗ്ളാസ് ഒരാൾ വന്നു അടിച്ചു മാറ്റി - അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ചുതരാം" എന്നു പറഞ്ഞുകൊണ്ടാണ് ബാല എലിസബത്തിനെ കാമറയ്ക്കു മുന്നിൽ എത്തിച്ചത്. വിജയ്‌യുടെ വാരിസ് എന്ന ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നു. രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷമുണ്ടെന്ന് കമന്റുകളും എത്തി. അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ഇരുവരും വീണ്ടും ഒത്തുചേർന്നിരിക്കുകയാണ്. അതേസമയം ഷെഫീക്കിന്റെ സന്തോഷം കാണാൻ ബാലയും എലിസബത്തും തിയേറ്ററിൽ എത്തിയതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.