
ന്യൂഡൽഹി: തെരുവിൽ കച്ചവടം ചെയ്യുന്നവർക്ക് തുച്ഛമായ തുകയാവും ലാഭമായി ലഭിക്കുക. കുടുംബം പോറ്റാനായി കഷ്ടപ്പെടുന്ന ഇത്തരക്കാരിലെ ദയയും, മറ്റു ജീവികളോടുള്ള സ്‌നേഹവും വ്യക്തമാക്കുന്ന ഒരു വീഡിയോ വൈറലാകുകയാണ്. ഒരു പച്ചക്കറി കച്ചവടക്കാരന്റെ കൈവശമുള്ള വഴുതന തെരുവിൽ അലഞ്ഞ് തിരിഞ്ഞെത്തിയ പശു കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പശുവിനെ ആട്ടിപ്പായിക്കാതെ, എത്രത്തോളം പച്ചക്കറികൾ അത് അകത്താക്കുന്നു എന്ന് പോലും വ്യാപാരി ശ്രദ്ധിക്കുന്നില്ല. ഓൺലൈനിൽ ദശലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരാണ് വ്യാപാരിയെ അഭിനന്ദിച്ചു കൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് മനസിലാകുന്നത്.